Monday, October 19, 2009

എന്‍റെ ഷിഫ്റ്റ്‌

ഇന്നത്തെ എന്‍റെ ഷിഫ്റ്റ്‌ ഒരു തിരിച്ചറിവായിരുന്നു. എനിക്കൊന്നിനും കഴിഞ്ഞില്ല എന്ന തിരിച്ചറിവ്.
ഇത് മേലധികാരിക്കുള്ളതല്ല.
ഫാം വില്ലയില്‍, കുറച്ചു സ്ഥലം വാങ്ങി, കൃഷി ചെയ്തു, നനക്കാന്‍ അലാറം വച്ചു. കുഴൂരിന്റെ കവിത പഠിച്ചു. രാജേഷിന്റെ കൂടെ അതിരുകാക്കുന്ന മല പാടി രണ്ടെണ്ണം അടിക്കാന്‍ കൊതിയുണ്ട്. പക്ഷെ, മലയെപ്പോലെ അവന്‌ ഉണര്‍ന്നിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ, ഒന്നും രണ്ടുമോര്‍ത്ത്‌ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. മേലധികാരിക്ക് ഈപറഞ്ഞത് മനസ്സിലാകുമോ ആവോ!